എസ്എസ്എല്‍സി: 97.99% വിജയം

written by :  2015-04-20 18:03:39

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു. 97.99 ശതമാനമാണ് ഇത്തവണ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.52 ശതമാനത്തിന്റെ വര്‍ധനവാണിത്. 4,58,841 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 4,68,466 കുട്ടികളാണ് പരീക്ഷ എഴുതിയത്. 12,287 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ് (97.99). പാലക്കാടാണ് വിജയശതമാനം ഏറ്റവും കുറവുള്ള ജില്ല (93.42). ഗള്‍ഫ് മേഖലയില്‍ 464 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 461 കുട്ടികള്‍ വിജയിച്ചു, വിജയശതമാനം 99.30.1501 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം കൈവരിച്ചത്. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം.

സ്‌കൂള്‍ തിരിച്ചുള്ള കണക്ക് ചുവടെ-

ഗവണ്‍മെന്റ് സ്‌കൂള്‍- 471 എയിഡഡ് സ്‌കൂള്‍- 657 അണ്‍എയിഡഡ് സ്‌കൂള്‍- 373

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പരീക്ഷാര്‍ത്ഥികളുടെ എണ്ണം ഏറ്റവും കുടുതലുള്ള റവന്യൂ ജില്ല മലപ്പുറമാണ്. ഇവിടെ 1913 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതേ വിഭാഗത്തില്‍ വന്‍ വിജയമുള്ള വിദ്യാഭ്യാസ ജില്ലയും മലപ്പുറം(613) തന്നെ.