സാഹസിക ചാട്ടം ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ പൈലറ്റിന് ദാരുണാന്ത്യം

written by :  2016-08-31 09:13:46

ലണ്ടന്‍: ആല്‍പ്‌സ് പര്‍വതത്തിന് മുകളില്‍ നിന്നുള്ള സാഹസിക ചാട്ടം ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള ശ്രമത്തിനിടെ ഇറ്റാലിയന്‍ പൈലറ്റിന് ദാരുണാന്ത്യം. ആര്‍മിന്‍ ഷ്മീഡര്‍ എന്നയാളാണ് മരിച്ചത്. താന്‍ പര്‍വതത്തിന് മുകളില്‍ നിന്ന് ചാടാന്‍ തയ്യാറെടുക്കുകയാണെന്നും തന്നോടൊപ്പം പറക്കാന്‍ സുഹൃത്തുക്കള്‍ തയ്യാറെടുക്കുക തുടങ്ങിയ പോസ്റ്റുകള്‍ ഷ്മീഡര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

                      പര്‍വതത്തിന് മുകളില്‍ നിന്നുള്ള ചിത്രങ്ങളും ഷ്മീഡര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്. ഷ്മീഡറിന്റെ സാഹസിക ചാട്ടത്തിന് പിന്തുണ നല്‍കുന്ന നിരവധി കമന്റുകള്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലുണ്ട്. പിന്നീട് പ്രതികരണങ്ങളൊന്നുമില്ല. അപകടത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം പുറത്ത് വന്നിട്ടില്ല.