പെണ്ണിന്റെ വളര്‍ച്ച അവളുരെ ശരീരത്തിന്റേതു മാത്രമല്ല; വി.ടി. ബല്‍റാമിന് മറുപടിയുമായി ചിന്ത ജെറോം

written by :  2018-01-08 08:05:29

വി.ടി. ബല്‍റാമിന് മറുപടിയുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്നായിരുന്നു ചിന്തയുടെ പ്രതികരണം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചിന്ത  നിലപാട് അറിയിച്ചത്. പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല എന്നുപറയുന്നതിന്റെ അര്‍ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാകണം. പെണ്ണിന്റെ കാഴ്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്ക് കഴിയില്ല എന്നും ചിന്ത തുറന്നടിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ-

പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല .. ഈ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാവണം..സ്ത്രീ ഒരു പാവ മാത്രം ആണെന്ന് കരുതുന്ന നിങ്ങളുടെ മനസ് ഇനിയും ഒരുപാടു വളരണം. പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനു തന്നെ അപമാനമാണ് .അവളുടെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്കു കഴിയില്ല .എ കെ ജി യും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍ ആണ് ...അതിനു കാരണം അവര്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയത്തിന്റെ വിജയമാണ്....