സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഗീതാ ഗോപിനാഥ്

written by :  2018-01-13 10:12:12

തിരുവനന്തപുരം: സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ്.ശമ്പളവും പെന്‍ഷനും ബാധ്യതയാവുകയാണ്. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുളള വികസന പരിപാടികളാണ് ഇനിആവശ്യം, അടിസ്ഥാന സൗകര്യവികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണം ജിഎസ്ടി വഴി കേരളത്തിന് നേട്ടമുണ്ടാകും. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിച്ചതായും അവര്‍ പറഞ്ഞു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്നു ഗീത ഗോപിനാഥ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശ സംഘത്തിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവസമ്പത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗീത ഗോപിനാഥിനെ കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്.