നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് എവിടെയെന്ന് ദിലീപിനറിയാമെന്ന് പ്രോസിക്യൂഷന്‍

written by :  2018-01-23 07:59:24

കൊച്ചി:നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജി പ്രതിഭാഗം വാദത്തിനായി മാറ്റി വച്ചു. ദിലീപിന് ദൃശ്യങ്ങള്‍ നല്‍കുന്നതിലെ ആക്ഷേപം അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേട് കോടതിയില്‍ സമര്‍പിച്ചു.ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. ഇത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെ ഉണ്ടെന്ന് ദിലീപിന് അറിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ പരാതി അക്കാര്യം വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.  ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെക്കുറിച്ചു ദിലീപിന് അറിവുണ്ടെന്നും പ്രോസിക്യുഷന്‍ വാദിച്ചു. ദിലീപിന്റെ പരാതിയില്‍ സാങ്കേതികമായി കണ്ടെത്തേണ്ട ചില വിവരങ്ങളും പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.