ഒഴിവുകള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്തില്ല: മുന്‍ ദേവസ്വം ഭരണസമിതി സ്വമേധയാ നികത്തിയത് നൂറോളം ഒഴിവുകള്‍

written by :  2017-11-27 09:09:00

തിരുവനന്തപുരം: ഒഴിവുകള്‍ യഥാസമയം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ അറിയിക്കാതെ മുന്‍ ഭരണസമിതി രഹസ്യമായി നികത്തിയത് നൂറോളം ഒഴിവുകള്‍. ഇതുസംബന്ധിച്ച് ദേവസ്വം വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിയോഗിച്ച സമിതിയെ മറികടന്നാണു മുന്‍ ഭരണസമിതി നിയമനം നടത്തിയത്. സഹകരണ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന ഉരുളിങ്കല്‍ സൊെസെറ്റിയെ ഇരുട്ടില്‍ നിര്‍ത്തി കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് കരാര്‍ നല്‍കിയതില്‍ വന്‍ക്രമക്കേടും നടത്തി. ഒറ്റ ടെന്‍ഡര്‍ മാത്രമുള്ളതിനാല്‍ റീ ടെന്‍ഡര്‍ നടത്തി സുതാര്യമായി കരാര്‍ നല്‍കണമെന്ന ബോര്‍ഡ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് 25 കോടിയുടെ കരാര്‍ നല്‍കിയത്. 

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ അഴമതി ആരോപണങ്ങളുണ്ടായതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. പി. ചന്ദ്രശേഖരന്‍ അധ്യക്ഷനായ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് 2015 മാര്‍ച്ച് 16 നാണു ചുമതലയേറ്റത്. നിയമപ്രകാരം ദേവസ്വം ബോര്‍ഡിലുള്ള എല്ലാ ഒഴിവുകളും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്‌ െകെമാറണം. കഴിഞ്ഞ ബോര്‍ഡ് ഭരണ സമിതി അധികാരമേറ്റ ശേഷം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ കബളിപ്പിച്ച് നിരവധി നിയമനങ്ങള്‍ നടത്തി. കാറ്റഗറി മാറ്റം വഴിയാണു ക്രമക്കേടിലൂടെ നിയമനം നടത്തിയത്. ക്ഷേത്ര ജീവനക്കാരായിരുന്നവരെ മാനദണ്ഡവുമില്ലാതെ വാച്ചര്‍ തസ്തികയില്‍ നിയമിക്കുകയായിരുന്നു. 42 പേര്‍ക്കാണ് ഇത്തരത്തില്‍ നിയമനം നല്‍കിയത്. എഴുത്ത് പരീക്ഷയും ശാരീരിക ക്ഷമതാ പരിശോധനയും നടത്തി മെരിറ്റ് അടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനം നടത്തേണ്ട തസ്തികകളിലാണു തിരിമറി. പരാതി ലഭിച്ചതോടെ ഇത്തരം നിയമനങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. 

ബോര്‍ഡ് ഇതനുസരിക്കാന്‍ തയാറായില്ല. മരാമത്ത് വിഭാഗത്തിലുള്ള 50 ഒഴിവുകള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു റിപ്പോര്‍ട്ട് ചെയ്തില്ല. ഇതില്‍ ബോര്‍ഡ് തന്നെ കരാര്‍ നിയമനം നടത്തുകയായിരുന്നു. ഹൈക്കോടതി നിയോഗിച്ച സമിതിക്കാണ് കരാര്‍ നിയമനത്തിലുള്ള അധികാരം. ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ കരാര്‍ നിയമനം നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇത് അട്ടിമറിച്ചാണുബോര്‍ഡ് നേരിട്ട് നിയമനം നടത്തിയത്. ബോര്‍ഡിനു കീഴിലുള്ള ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനു കരാര്‍ നല്‍കിയതിലും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ഭരണസമിതി ക്രമക്കേട് നടത്തിയാതി പരാതിയുയര്‍ന്നു. 

പരിശോധനയില്ലാതെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് 25 കോടിയുടെ പദ്ധതിയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ശേഷം ടെന്‍ഡര്‍ ക്ഷണിച്ചു. 13 സ്ഥാപനങ്ങളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. 12 സ്ഥാപനങ്ങള്‍ സമയത്തു പിന്മാറി. കെല്‍ട്രോണും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊെസെറ്റിയും ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യം മാത്രമാണു ശേഷിച്ചത്. മത്സര സ്വഭാവമുള്ളതും വലിയ തുക ചെലവഴിക്കേണ്ടിവരുന്നതുമായ കരാറില്‍ ഒരു ടെന്‍ഡര്‍ മാത്രം ലഭിച്ചതിനാല്‍ വീണ്ടും നടത്തണമെന്ന് ബോര്‍ഡ് സെക്രട്ടറി ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഹാര്‍ഡ്‌വേര്‍ സെപ്ലെ, നെറ്റ്‌വര്‍ക്കിങ്, സോഫ്റ്റ്‌വേര്‍ നിര്‍മാണം തുടങ്ങിയവയ്ക്കു പ്രത്യേകം ടെന്‍ഡര്‍ വേണമെന്നും അങ്ങനെവന്നാല്‍ കൂടുതല്‍ പേര്‍ ടെന്‍ഡറില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

ഈ റിപ്പോര്‍ട്ടിന്റെ താഴെ സമര്‍പ്പിച്ച ഏക ടെന്‍ഡര്‍ അംഗീകരിച്ച് തുടര്‍ നടപടി െകെക്കൊള്ളാന്‍ തീരുമാനിച്ചെന്ന് ഭരണസമിതി രേഖപ്പെടുത്തുകയായിരുന്നു. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ നെറ്റ്‌വര്‍ക്കിങ് മാത്രമാണ് ഊരാളുങ്കല്‍ സൊെസെറ്റി ഏറ്റെടുത്തത്. ഇതിനായി നാലരക്കോടി മാത്രമാണ് സൊസൈറ്റിക്ക് ലഭിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബാക്കി കെല്‍ട്രോണാണു ചെയ്യുന്നത്. ശബരിമലയിലും 263 സബ്ഗ്രൂപ്പ് ഓഫീസുകളിലും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് പരമാവധി 500 കമ്പ്യൂട്ടറുകള്‍ മതി. ഒരു കമ്പ്യൂട്ടര്‍ യൂണിറ്റിന് പരമാവധി 30,000 രൂപ വീതം കണക്കാക്കിയാലും ഒന്നരക്കോടി രൂപയില്‍ കൂടുതല്‍ വരില്ല. ബോര്‍ഡിന്റെ പ്രത്യേക ഉത്തരവ് അനുസരിച്ച് 13.5 കോടി രൂപ സോഫ്റ്റ്‌വേറിനു മാത്രമായി നീക്കിവച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊെസെറ്റി ഗുരുതരമായ ആരോപണത്തെ തുടര്‍ന്നു പുറത്താക്കിയ ഉദ്യോഗസ്ഥയെ വന്‍തുക നല്‍കി കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു വേണ്ടി നിയമിച്ചതും വിവാദമായി.