എകെജിക്കെതിരായ പരാമര്‍ശം: ബല്‍റാമിന് പാര്‍ട്ടിയുടെ താക്കീത്

written by :  2018-01-07 09:19:55

തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വിടി ബല്‍റാമിന്  കോണ്‍ഗ്രസ് നേതൃത്വം താക്കീത് നല്‍കും. വിവാദമുണ്ടായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിന് ബല്‍റാം വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇത് തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം. വിഷയത്തില്‍ ബല്‍റാമിനെ പിന്തുണയ്‌ക്കേണ്ടെന്നാണ് പാര്‍ട്ടിയിലെ പൊതു നിലപാട്.